അഡ്വ. കെ സോമപ്രസാദ് എക്സ്. എം.പി
സെക്രട്ടറിഅഡ്വ. കെ.സോമപ്രസാദ് കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലെ ശാസ്താംകോട്ടയിൽ 1957-ൽ ജനിച്ചു. അച്ഛൻ കെ സി കറമ്പൻ, അമ്മ വെളുമ്പി. ഹയർസെക്കൻഡറി സ്കൂൾ, ശാസ്താംകോട്ട ജെഎംഎച്ച്എസ് ഭർണിക്കാവ്, ദേവസ്വം ബോർഡ് കോളേജ്, കൊല്ലം ശ്രീനാരായണ കോളേജ്, കേരള ലോ അക്കാദമി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കൊല്ലത്തെ വിവിധ കോടതികളിൽ അഭിഭാഷകനായി പ്രവർത്തിച്ചു. എസ്എഫ്ഐ കേന്ദ്രകമ്മിറ്റി അംഗമായിരുന്നു. കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം, കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം, കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 1987-91 കാലത്ത് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. സിഐടിയു സംസ്ഥാന കൗൺസിൽ അംഗം, കേരള ലീഗൽ സർവീസസ് അതോറിറ്റി അംഗം, കേരള വാട്ടർ അതോറിറ്റി അംഗം, കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം. മുൻ രാജ്യസഭാംഗം. നിലവിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവും പികെഎസ് സംസ്ഥാന സെക്രട്ടറിയും ഡിഎസ്എംഎം അഖിലേന്ത്യാ കമ്മിറ്റിയംഗവുമാണ്.