കെ.രാധാകൃഷ്ണൻ

പ്രസിഡൻ്റ്

കെ. രാധാകൃഷ്ണൻ 1964 ൽ ഇടുക്കി ജില്ലയിൽ മെയ് 24 ന് ജനിച്ചു. നിലവിൽ കേരള സർക്കാരിൻ്റെ രണ്ടാം പിണറായി വിജയൻ മന്ത്രിസഭയിലെ പട്ടികജാതി/പട്ടികവർഗ, പിന്നാക്ക വിഭാഗ ക്ഷേമം, ദേവസ്വം, പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രിയായി സേവനമനുഷ്ഠിക്കുന്നു. സിപിഐ(എം) കേന്ദ്ര കമ്മിറ്റിയംഗം. 2006 മുതൽ 2011 വരെ കേരള നിയമസഭയുടെ സ്പീക്കറായിരുന്നു. 1996 മുതൽ 2001 വരെ ഇ. കെ നായനാർ മന്ത്രിസഭയിലെ മന്ത്രിയായിരുന്നു. ചേലക്കര മണ്ഡലം. പട്ടികജാതി ക്ഷേമ സമിതിയുടെ (പി.കെ.എസ്.) പ്രഥമ അധ്യക്ഷനാണ്. ദളിത് ശോഷൺ മുക്തി മഞ്ചിൻ്റെ (DSMM) അഖിലേന്ത്യാ പ്രസിഡൻ്റാണ്.